തൃശൂർ: ഒളരിക്കരയിൽ വിധവകളായ രണ്ട് വിട്ടമ്മമാർക്ക് വോട്ട് ചെയ്യാൻ പണം നൽകിയതായി പരാതി. ബി ജെ പി പ്രവർത്തകാരാണ് ഈ സത്രീകൾക്ക് പണം നൽകിയതെന്നാണ് ആരോപണം.
അടിയാട്ട് പരേതനായ ക്യഷണൻ ഭാര്യ ഓമന, ചക്കനാരി പരേതനായ സോമൻ ഭാര്യ ലീല എന്നിവർക്ക് ആണ് ബിജെപി പ്രവർത്തകനായ സുഭാഷ് എന്ന വ്യക്തിയും സുഹൃത്തും ചേർന്ന് 500രൂപ വീതം വീട്ടിലെത്തി നൽകിയതെന്നും പണം മടക്കി നൽകിയിട്ടും വാങ്ങിയില്ലെന്നും
പണം സുഭാഷ് തിണ്ണയിൽ വെച്ച് പോകുകയായിരുന്നു.
തൊട്ടുടുത്ത് താമസിക്കുന്ന അയൽവാസിയും സിപിഎം പാർട്ടി ഭാരാവാഹിയുമായ ആളോട് സംഭവം സൂചിപ്പിച്ചതോടെ ഉടൻ വിവരം മുതിർന്ന പാർട്ടി പ്രവർത്തകരെ അറിയിക്കുകയും പാർട്ടിക്കാർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
വെസറ്റ് പോലീസ് സഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി. എൽഡിഎഫ് സംഭവത്തിൽ രേഖ മൂലം പരാതി നൽകും. വിധവകളുടെ ഭർത്തക്കാൻമാർ സിഐടിയു ചുമട്ട് തൊഴിലാളികൾ ആയിരുന്നു വിഷയത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.