പെരിങ്ങോട്ടുകര മോസ്ക്ക് പോസ്റ്റ് ഓഫീസ് റോഡില്‍ പനോലി ഭദ്രകാളി ക്ഷേത്രത്തിനു ശേഷം ട്രാന്‍സ്ഫോര്‍മറിനടുത്തെ കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതിനാല്‍ ഇതു വഴി ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള ഗതാഗതം മൂന്ന് ആഴ്ച വരെ തടസപ്പെടും.
സെറാഫിക് കോണ്‍വെന്റ് ജങ്ഷനില്‍ നിന്ന് മോസ്ക് പോസ്റ്റ് ഓഫീസ് റോഡ് വഴി കുട്ടംകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നടക്കാലന്‍ റോഡിലൂടെ എ.ആര് റോഡ് – സൗഹാര്‍ദ റോഡ് വഴി കയറി ഇടതു വശത്തോട്ടുള്ള പുത്തന്‍ പീടിക കാഞ്ഞിര ചോട് റോഡ് വഴി കുട്ടംകുളം ഭാഗത്തേക്കും കുട്ടംകുളം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ തിരിച്ചും ഇതേ വഴി തന്നെ പോകണമെന്ന് വലപ്പാട് അസി. എന്‍ജിനീയര്‍ അറിയിച്ചു.