ചേലക്കര നിയോജക മണ്ഡലം എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ നിന്ന് ചേലക്കര പഞ്ചായത്തിലെ കുറുമല – തെണ്ടൻകാവ് റോഡ് (30 ലക്ഷം ) എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്ന് ദേശമംഗലം തലശ്ശേരി ഗ്രാമീണ വായനശാല പുതിയ കെട്ടിടം നിർമ്മിക്കാൻ (25 ലക്ഷം), ചേലക്കര എസ്.എം.ടി സ്കൂൾ ഗ്രൗണ്ട് നിർമ്മാണം (50 ലക്ഷം) , ചേലക്കര താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ് വാങ്ങാൻ (20 ലക്ഷം) രൂപയും അടക്കം നാല് പദ്ധതികൾക്കായി 125 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. സാങ്കേതികനുമതിയും ടെണ്ടർ നടപടികളും വേഗത്തിലാക്കി എത്രയും പെട്ടന്ന് കെട്ടിട നിർമ്മാണ, ആംബുലൻസ് വാങ്ങൽ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.