
പെരുമ്പിലാവ്: പുത്തൻകുളം സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല. നെന്മിനിയിൽ വീട്ടിൽ മുഹമ്മദ് അൽഫാസിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ വീടിനു സമീപത്ത് നിന്നും കാണാതായത്. കരിക്കാട് അൽ അമീൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04885 222211,99612 64055 നമ്പറുകളിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.