
എസ്എസ്എൽസി പരീക്ഷയ്ക്കു മുന്നോടിയായി നടത്തുന്ന പത്താം ക്ലാസിന്റെ മോഡൽ പരീക്ഷയ്ക്ക് 10 രൂപ ഫീസായി ഈടാക്കുന്നത് ഇത്തവണ ആദ്യമായിട്ടല്ലെന്നും വർഷങ്ങളായി തുടർന്നു വരുന്നതാണെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. മോഡൽ പരീക്ഷയ്ക്ക് ഫീസ് ഇടാക്കുന്നതിനെതി രെ കെഎസ് മന്ത്രിയുടെ ഓഫിസിലേക്കു പ്രതിഷേധ മാർച്ച് നടത്തിയ പശ്ചാത്തലത്തിലാണ് പ്രതികരണം.