ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ..

തൃശൂർ: ജ്വല്ലറികളിൽ മോഷണം നടത്തുന്ന യുവാവും യുവതിയും പിടിയിൽ. തലശ്ശേരി കതിരൂർ റോസ് മഹലിൽ മിഷായേൽ, സുഹൃത്ത് പിണറായി സുധീഷ് നിവാസിൽ അനഘ എന്നിവരെ ആണ് ഈസ്റ്റ് പൊലീസ് അ റസ്റ്റ് ചെയ്തത്. തൃശൂർ നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് മൂന്ന് പവൻ സ്വർണമാല മോഷ്ടിച്ചതിനാണ് ഇരുവരും പിടിയിലായത്.

താലിമാല വാങ്ങാനെന്ന് പറഞ്ഞ് മാലകൾ നോക്കുന്നതിനിടെയാണ് ഒരു മാല ജ്വല്ലറി ജീവനക്കാരൻ്റെ കണ്ണുവെട്ടിച്ച് കൈക്ക ലാക്കിയത്. തുടർന്ന് എ.ടി.എമിൽ നിന്ന് പ ണം എടുത്തുവരാമെന്ന് പറഞ്ഞ് ഇരുവരും കടന്നുകളയുകയായിരുന്നു