സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മ രിച്ചു.

അരിമ്പൂർ: എറവ് കപ്പൽപ്പള്ളിക്ക് സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മ രിച്ചു. എറവ് ആറാംകല്ല് റിട്ട. എസ് ഐ ഗോപിയുടെയും ജയയുടെയും മകൻ ചാലാപ്പിള്ളി സൗരവ് (25) ആണ് ഇന്ന് പുലർച്ചെ നാലുമണിയോടെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ വച്ച് മരി ച്ചത്. ഇന്നലെ വൈകീട്ട് 7 മണിയോടെ എറവ് കപ്പൽപ്പള്ളിക്ക് സമീപത്ത് വച്ച് തൃശൂരിലേക്ക് പോയിരുന്ന ബസും എതിർദിശയിൽ വന്നിരുന്ന സൗരവ് സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സൗരവിനെ ഒളരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലും എത്തിച്ചു. ആന്തരിക അവയവങ്ങൾക്കും ഒരു കണ്ണിനും ഗുരുതരമായി ക്ഷതമേറ്റിരുന്നു. തുടയെല്ലും വാരിയെല്ലുകളും ഒടിഞ്ഞിരുന്നു. അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.