പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയം രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന്..

announcement-vehcle-mic-road

പുഴയ്ക്കൽപ്പാടം വ്യവസായ സമുച്ചയത്തിന്റെ രണ്ടാം ഘട്ടം ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 16) വ്യവസായ – നിയമ – കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യവസായ സമുച്ചയത്തിൽ നടക്കുന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷൻ. മേയർ എം കെ വർഗീസ് മുഖ്യാതിഥി, ടി എൻ പ്രതാപൻ എം പി വിശിഷ്ടാതിഥി

”ഉയരത്തിൽ വികസിക്കുക” എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തി നിക്ഷേപകർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരീച്ചിട്ടുള്ള സ്ഥലം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് പുഴയ്ക്കൽ പാടത്ത് ബഹുനില വ്യവസായ സമുച്ചയ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.

11.41 ഏക്കർ സ്ഥലത്ത് അഞ്ചു ഘട്ടങ്ങളിലായി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 1,29,000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ബഹുനില വ്യവസായ സമുച്ചയം നിർമ്മിച്ചിരിക്കുന്നത്.

വ്യവസായ വാണിജ്യ വകുപ്പ് നേരിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ അടങ്കൽ തുക 23.33 കോടി രൂപയാണ്. പ്രാരംഭ ഘട്ടത്തിൽ 100 കോടി രൂപയുടെ നിക്ഷേപവും 1000 പേർക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിലവസരവും ഇതിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ.