
സെപ്റ്റംബർ ഒന്ന് മുതൽ തൃപ്രയാർ- കാഞ്ഞാണി- ചാവക്കാട് റോഡിൽ പാവറട്ടി പള്ളി മുതൽ പാങ്ങ് പൂവത്തൂർ ജംഗ്ഷൻ വരെ അറ്റക്കുറ്റ പണി നടക്കുന്നതിനാൽ ഈ ഭാഗത്ത് പൂർണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ഗുരുവായൂർ ഭാഗത്ത് നിന്ന് മുല്ലശ്ശേരിയിലേക്ക് പോകുന്ന വാഹനങ്ങൾ കുണ്ടുകടവ് റോഡ് വഴി തിരിഞ്ഞ് ഇടിയൻചിറ വഴി കൂമ്പുള്ളിയിലേക്ക് പോകേണ്ടതാണ്. മുല്ലശ്ശേരിയിൽ നിന്ന് പാവറട്ടി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പൂവത്തൂർ സെന്ററിൽ നിന്നും അമല പറപ്പൂർ റോഡ് വഴി തിരിഞ്ഞ് താമരപ്പിള്ളി കൂടി ചിറ്റാട്ടുക്കര വഴി പാവറട്ടിയിലേക്ക് പോകണം.