
ദേശിയപാത തൃശൂർ- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോൾപ്ലാസയിൽ വർധിച്ച ടോൾ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് രൂപ മുതൽ 10 രൂപ വരെയാണ് നിരക്ക് വർധിച്ചത്. കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് നിരക്കിൽ മാറ്റമില്ല. ബസ് ,ട്രക്ക്, മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് 5 രൂപയുടെ വർധനയുണ്ടാകും.
ദിവസം ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് എല്ലാ വിഭാഗങ്ങൾക്കും 5 മുതൽ 10 രൂപ വരെ വർധിക്കും. 10 കിലോമീറ്റർ ചുറ്റളവിൽ ഒരു മാസത്തേക്കുള്ള നിരക്ക് 150 രൂപയായും 20 കിലോമീറ്റർ ചുറ്റളവിലുള്ള വാഹനങ്ങൾക്ക് ഒരു മാസത്തേക്കുള്ള നിരക്ക് 300 രൂപയായും തുടരും. എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കര ടോൾ നിരക്ക് പരിഷ്കരിക്കുന്നത്.