
കൊഴിഞ്ഞാമ്പാറ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു. പെരുവെമ്പ് വെള്ളപ്പന പുത്തൻവീട് പരേതനായ ചാമുക്കുട്ടന്റെ മകൻ വിനു (36), പൊൽപുള്ളി വേർകോലി പാലപ്പള്ളം നാരായണന്റെ മകൻ വിനിൽകുമാർ (32) എന്നിവരാണു മരിച്ചത്. വീടിന്റെ കുറച്ചു ഭാഗങ്ങൾ പൊളിച്ചുമാറ്റി നവീകരിക്കുന്ന ജോലിക്കെത്തിയതായിരുന്നു ഇരുവരും.
യന്ത്രം ഉപയോഗിച്ചു പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് ഇരു വരുടെയും ദേഹത്തു വീഴുകയായിരുന്നു. ഉടനെ നാട്ടുകാരും തൊഴിലാളികളും ചേർന്ന് ഇരുവരെയും പുറത്തെടുത്തു നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മ രിച്ചു.