മനക്കൊടിയിൽ നിന്ന് കാണാതായ ആളെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി.

അരിമ്പൂർ : മനക്കൊടിയിൽ നിന്ന് കാണാതായ ആളെ എറണാകുളത്ത് മരിച്ച നിലയിൽ കണ്ടെത്തി. മനക്കൊടി വിദ്യാർഥി റോഡിൽ പള്ളിപ്പുറത്തുകാരൻ രവീന്ദ്രനാണ് (75) മരിച്ചത്. ഇദ്ദേഹത്തെ രണ്ടു ദിവസമായി കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മറൈൻ ഡ്രൈവിലെ പാറക്കല്ലുകൾ ക്കിടയിൽ മൃതശരീരം കണ്ടെത്തിയത്. റോഡിനോട് ചേർന്ന സംരക്ഷണഭിത്തിയിൽ നിന്ന് വീണതാകാമെന്നാണ്.