ബിരിയാണി കടം കൊടുത്തില്ല. ഹോട്ടൽ അടിച്ച് തകർത്തു..

police-case-thrissur

മദ്യപിച്ചെത്തിയ സംഘം ബിരിയാണി കടം കൊടുക്കാത്തതിൽ പ്രകോപിതരായി ഹോട്ടൽ ജീവനക്കാരെ മർദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയും ഹോട്ടൽ തല്ലിതകർക്കുകയും ചെയ്തു. തൃപ്രയാർ സെന്ററിലെ ഹോട്ടൽ കലവറയാണ് മദ്യപസംഘം അടിച്ചു തകർത്തത്. പരിക്കേറ്റ ജീവനക്കാർ തൃശൂരിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.