തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു… 

Thrissur_vartha_district_news_nic_malayalam_palakkad_fire

തൃശ്ശൂർ ചേലക്കര കൊണ്ടാഴിയിൽ കല്യാണ ഓട്ടത്തിനിടെ ട്രാവലറിന് തീപിടിച്ചു. ആർക്കും പരുക്കില്ല. തീപിടുത്തത്തിൽ ട്രാവലർ പൂർണമായി കത്തി നശിച്ചു. കല്യാണ ഓട്ടത്തിനിടെ ഓഡിറ്റോറിയത്തിൽ ആദ്യ ഘട്ടത്തിൽ ആളുകളെ ഇറക്കിയ ശേഷം രണ്ടാം ആളുകളെ എടുക്കുന്നതിനായി എത്തിയ സമയത്താണ് തീ പിടുത്തം ഉണ്ടാകുന്നത്.

തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വളരെ പെട്ടെന്ന് വാഹനത്തിൽ തീ ആളിപിടിക്കുകയായിരുന്നു. ഡ്രൈവർ ഉടൻ തന്നെ പുറത്തിറങ്ങി. ആളുകൾ വാഹനത്തിൽ ഇല്ലാതിരുന്നത് കൊണ്ട് വലിയൊരു ദുരന്തം ഒഴിവായി.