എസ് എസ് എൽ സി ഫലം ഇന്ന് 3ന്..

എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് 3നു മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. 4 മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. ടി എച്ച് എസ് എൽസി, എ എച്ച് എസ് എൽ സി ഫലങ്ങളും പ്രഖ്യാപിക്കും. നാളെ ഫലം പ്രഖ്യാപിക്കുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 4,19,128 വിദ്യാർഥികളാണു പരീക്ഷയെഴുതിയത്. കഴിഞ്ഞതവണ വിജയം 99.26%.