മലപ്പുറം താനൂര്‍ ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം. രക്ഷാപ്രവർത്തനം തുടരുന്നു.

മലപ്പുറം താനൂര്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞുണ്ടായ ഇതുവരെ 22 മരണം റിപ്പോർട്ട് ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി തെരച്ചിൽ നടത്തിയിരുന്നു.

രാത്രി ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു അപകടം. കടലും കായലും സംഗമിക്കുന്ന സ്ഥലത്താണ് അപകടംഉണ്ടായത്. ഇവിടെ നിന്ന് വിനോദയാത്രയ്ക്ക് പുറപ്പെട്ട ബോട്ട് അവസാന ട്രിപ്പിനിടെയാണ് അപകടത്തില്‍പ്പെട്ടത്എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റവും ഒടുവിലായി പുറത്തുവരുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 22 മരണംസ്ഥിരീകരിച്ചു.

ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പുതന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. ചെറിയ തോണികള്‍ഉപയോഗിച്ചായിരുന്നു നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനം. പിന്നാലെ കോഴിക്കോട് നിന്നും മലപ്പുറത്ത് നിന്നുമുള്ളഫയര്‍ഫോഴ്സ് യൂണിറ്റുകളും ദുരന്തനിവാരണ സേനയും രംഗത്തെത്തി.

ബോട്ട് ഉയര്‍ത്താനും കരയിലേക്ക് എത്തിക്കാനുള്ള ശ്രമവും പിന്നീടാണ് നടന്നത്. അഗ്നിശമനസേനയുടെയുംപൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രാത്രി വൈകിയും തെരച്ചിൽ നടത്തിയിരുന്നു.