
തൃശൂര്‍ തൃശൂര്‍ അഞ്ച് വിളക്കിന് സമീപം ‘ടീ ഹൗസ്’ എന്ന കടക്കു തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. ഈ കടയിടെ ഗ്യാസ് കുറ്റികള്‍ പൊട്ടിത്തെറിച്ചതാണ് തീ പിടുത്തത്തിന് കാരണമായത് എന്ന് പ്രാഥമിക റിപ്പോർട്ട്. ഇവിടെ നിന്നും സമീപത്തെ മഞ്ച വില്പനക്കടയിലേയ്ക്കും തീ പടർന്നതിനെ തുടർന്ന് ഈ കടയും പൂര്‍ണ്ണമായി കത്തിനശിച്ചു.
തൃശ്ശൂരിൽ നിന്നുള്ളത് ഉൾപ്പടെ 6 യൂണിറ്റ് ഫയര്‍ഫോഴ്സെത്തി രണ്ടര മണിക്കൂറിലധികം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.