വടക്കാഞ്ചേരിയിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ഉത്രാളിക്കാവ് പൂരം സാമ്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ ഓട്ടുപാറ മുതൽ മുള്ളൂർക്കര വരെ ഇന്ന് വൈകുന്നേരം 7 മണി മുതൽ 10മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചേലക്കര ഭാഗത്ത് നിന്നും വരുന്ന റൂട്ട് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ ഭാഗത്ത് നിന്നു വരുന്ന റൂട്ട് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മുള്ളൂർക്കര എത്തി വരവൂർ, കുണ്ടന്നൂർ, കാഞ്ഞിരക്കോട് കുമ്പളങ്ങാട്, വ്യാസ കോളേജ് വഴി കുറാഞ്ചേരിയിലേക്ക് പോകേണ്ടതാണ്.

തൃശൂർ ഭാഗത്ത് നിന്നു വരുന്ന റൂട്ട് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ വടക്കാഞ്ചേരി, ഓട്ടുപാറ, കുണ്ടന്നൂർ, വരവൂർ വഴി മുള്ളൂർക്കര എത്തി ഷൊർണൂർ ഭാഗത്തേക്കും ചേലക്കര ഭാഗത്തേക്കും പോകുക. ഓട്ടുപാറ മുതൽ അകമല വരെ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ യാതൊരുവിധ പാർക്കിങ്ങും അനുവദിക്കുന്നതല്ല.

സാമ്പിൾ വെടിക്കെട്ട് കാണാൻ വരുന്നവരുടെ വാഹനങ്ങൾക്ക് ചേലക്കര, ഷൊർണൂർ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് ഫ്ലൈവെലിന് സമീപം പാടത്തും, തൃശൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് പരുത്തിപ്രയിലും പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള പാർക്കിങ്ങ് സ്ഥലങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.