ഗതാഗത നിയന്ത്രണം.

announcement-vehcle-mic-road

മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മാമാങ്കത്തോടനുബന്ധിച്ച് നാളെ വടക്കാഞ്ചേരി – തെക്കുംക്കര വഴി പുന്നം പറമ്പിലേക്കുള്ള റോഡിൽ ഉച്ചതിരിഞ്ഞ് 1.00 മണി മുതൽ വൈകുന്നേരം 6.00 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

വടക്കാഞ്ചേരി നിന്നും തെക്കുംക്കര വഴി പുന്നം പറമ്പിലേക്കും തിരിച്ചും പോകുന്ന റൂട്ട് ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ക്ഷേത്ര പരിസരത്ത് റോഡിന്റെ ഇരുവശങ്ങളിലും യാതൊരുവിധ വാഹനങ്ങളുടെയും പാർക്കിങ്ങ് അനുവദിക്കുന്നതല്ല. ഉത്സവം കാണാൻ വരുന്നവരുടെ വാഹനങ്ങൾക്ക് പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ള പാർക്കിങ്ങ് സ്ഥലങ്ങളിൽ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.