കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്.

തൃപ്രയാർ: ദേശീയപാത 66ൽ നാട്ടിക എം.എ. പ്രൊജക്റ്റിനു മുന്നിൽ കാറുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. ചിറ്റാട്ടുകര സുഹത്തനത്ത് വീട്ടിൽ അബദുൾ ജബ്ബാർ (62), ഭാര്യ മൈമൂനത്ത് (48), മകൻ അബ്ദുൾ വഹിദ് (18), മറ്റൊരു കാറിൽ ഉണ്ടായിരുന്ന ആലുവ സ്വദേശി ജോസഫ് (54) എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നംഗ കുടുംബത്തെ ജൂബിലി മിഷൻ ആശുപത്രിയിലും ജോസഫിനെ അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.