കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി..

ഇരിങ്ങാലക്കുട: കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്ത നിലയിൽ. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരയാണ് തൂങ്ങി മരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തിയത്.

വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുന്ന മോഹനൻ കഴിഞ്ഞ ദിവസം കട തുറന്നിരുന്നില്ല. വീടും അടഞ്ഞ് കിടക്കുകയായിരുന്നു. തൊട്ടടുത്ത് തന്നെയുള്ള ബന്ധുക്കൾ ഫോണിൽ ബന്ധപെടാൻ ശ്രമിച്ചിട്ടും ലഭിച്ചില്ല.

രാത്രിയോടെ വീടിന്റെ പുറകിലെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മൂവരേയും തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മോഹനനും ആദർശും വീട്ടിലെ ഹാളിലും ഭാര്യ മിനിയെ ബെഡ്റൂമിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കാട്ടൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആദർശ് കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാർത്ഥിയാണ്. മോഹനന് കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിവില്ല എന്ന് ബന്ധുക്കൾ പറയുന്നു.