
മണ്ണംപേട്ട ∙ വൈദ്യശാല വട്ടണാത്ര റോഡിനോട് ചേർന്നുള്ള പറമ്പിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. വെള്ളാരംപാടം സ്വദേശി വളപ്പിൽ നിജോയുടെ ഉടമസ്ഥതയിലുള്ളതാണ് കാറാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2നായിരുന്നു അപകടം. ആളപായമില്ല. പുതുക്കാടു നിന്നും അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. കാർ പൂർണമായും കത്തിനശിച്ചു.