
ഒല്ലൂർ∙ ഒല്ലൂർ എടക്കുന്നി ഇഎസ്ഐയ്ക്ക് സമീപം മൂത്തേടത്ത് മുരളീധരന്റെയും സന്ധ്യയുടെയും മകൻ സൂരജ് (23) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന 4 മലയാളികൾക്കും കുത്തേറ്റിട്ടുണ്ട്. ജോർജിയൻ പൗരന്റെ കുത്തേറ്റാണു സൂരജ് മരിച്ചതെന്നു സുഹൃത്തുക്കളിൽ ഒരാളാണു വീട്ടിൽ അറിയിച്ചത്.
മരണ വിവരം ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. സൂരജിന്റെ നെഞ്ചിനും കഴുത്തിനുമാണു കുത്തേറ്റത്. പരുക്കേറ്റ മറ്റൊരു മലയാളിയെ ശസ്ത്രക്രിയയ്ക്കു പ്രവേശിപ്പിച്ചിട്ടുണ്ട്. 5 മാസം മുൻപാണു സൂരജ് പോളണ്ടിലേക്കു പോയത്.
സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായിരുന്നു. സീഡ്‌ക് എന്ന സ്ഥലത്തുള്ള സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന സൂരജിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കുടുംബാംഗങ്ങൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 10നുള്ളിൽ എത്തിക്കുമെന്നാണു വിവരം ലഭിച്ചിരിക്കുന്നത്.