ലുക്ക് ഔട്ട് നോട്ടീസിലൂടെ രഹസ്യ വിവരം… പിടികൂടിയത് മോഷണ കേസിലെ പ്രതിയേയും സഹായിയേയും..

മോഷണ കേസുമായി ബന്ധപെട്ട് പ്രതിയെ പിടികൂടുന്നതിനായി വ്യാപകമായി ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു. നെടുപുഴ പോലീസ് സ്റ്റേഷനിൽ പതിച്ചിരുന്ന നോട്ടീസ് കണ്ട് സ്റ്റേഷനിലേക്കുവന്ന വന്ന ഒരാൾ മുൻപുകണ്ട് പരിചയമുള്ളവരുടെ ചിത്രം നോട്ടീസിൽ കണ്ടപ്പോൾ രൂപസാദൃശ്യം തോന്നി രണ്ടു പേരെ കുറിച്ച് നെടുപുഴ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

വിവരം അറിഞ്ഞ് എത്തിയ പോലീസ് പ്രതിയായ ഒളരി പുതൂർക്കര ദേശത്ത് കണ്ടൻകുളത്ത് വീട്ടിൽ അനുപ് (35), സഹായിയായ ചിയ്യാരം സേവനാലയം പള്ളിക്കടുത്ത് കൊള്ളന്നൂർ വീട്ടിൽ ജെയ്സൺ (48) എന്നിവരെ പിടികൂടുകയായിരുന്നു.

20.11.2022 തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുണ്ടുപാലത്തിലുള്ള പട്രോൾ പമ്പിൽ പാർക്കു ചെയ്തിരുന്ന ഒരു ബൈക്കിലെ ബാഗിൽ നിന്നും 4100 രൂപയും വാഹനത്തിെൻറ രേഖകളും മോഷണം ചെയ്യുകയായിരുന്നു. ഇക്കാര്യത്തിന് കേസ് റെജിസ്റ്റർ ചെയ്ത് നെടുപുഴ ഇൻസ്പെക്ടർ ടി.ജി ദിലീപിൻെറ നേതൃത്വത്തിലാണ് അന്വേഷണം നടന്നിരുന്നത്.

ഇതിെൻറ ഭാഗമായി അന്വേഷണത്തിൽ പ്രതിയുടേയും കൂട്ടാളിയുടേയും ചിത്രം പോലീസിന് ലഭിച്ചിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ ആർ.യു അരുൺ, സീനിയർ സിവിൽ പോലീസ് ഓഫീസർ എ. ശുഭ, സിവിൽ പോലീസ് ഓഫീസർ സി. ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.