കിഴക്കഞ്ചേരിയിൽ മിഠായി കഴിച്ച് അഞ്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ..

കിഴക്കഞ്ചേരി മൂലങ്കോട് എ യു പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ. ചീരക്കുഴിയിലെ ഒരു കടയിൽ നിന്നും ലൈംബോബ് എന്ന മിഠായി വാങ്ങി കഴിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുക യായിരുരുന്നു. മിഠായി കഴിച്ച അഞ്ച് വിദ്യാർത്ഥികൾക്കും ചർദിയും, വയറിളക്കവും അനുഭപ്പെടുക യായിരുന്നു.

അധ്യാപകർ വിദ്യാർത്ഥികളെ ഉടൻ തന്നെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. വിദ്യാർത്ഥികളുടെ ആരോഗ്യ നിലയിൽ ആശങ്കപെടേണ്ടതില്ല എന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. അധികൃതർ മിഠായി പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.