
തൃശൂർ ∙ മലപ്പുറം വേങ്ങാട് ഏറാടത്തൊടി മണികണ്ഠനെ അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റംസിന് കൈമാറി. 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം ദ്രവരൂപത്തിലാക്കി 4 ഗർഭ നിരോധന ഉറകളിലാക്കി കടത്താനായിരുന്നു ശ്രമം.
മംഗളൂരു–തിരുവനന്തപുരം പരശുറാം എക്സ്പ്രസിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങിയ മണികണ്ഠൻ സ്റ്റേഷനകത്തേക്കും പുറത്തേക്കും തുടർച്ചയായി നടക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചതിനെത്തുടർന്നാണ് സ്വർണം പിടിച്ചതെന്ന് ആർപിഎഫ് അധികൃതർ പറഞ്ഞു.
അരയിലെ ബെൽറ്റ് രൂപത്തിലുള്ള പഴ്സിലായിരുന്നു ഗർഭ നിരോധന ഉറകളിൽ നിറച്ച സ്വർണദ്രവം. സ്വർണം ട്രെയിനിൽ കൈമാറി കിട്ടിയെന്നാണ് പ്രതിയുടെ മൊഴി. എങ്ങോട്ടു കൊണ്ടുപോകണമെന്ന് ഫോണിൽ വിവരം ലഭിക്കുമെന്നാണ് പറഞ്ഞിരുന്നതെന്നും പ്രതി പറഞ്ഞു.