
കൊടുങ്ങല്ലൂർ: കോട്ടപ്പുറം ചന്തപ്പുര ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. മാലിനിക്കര കുമ്പളത്തുപറമ്പിൽ സുരേഷ് കുമാർ (43), ഭാര്യ അഞ്ജന (30), മകൻ രുദ്രേവ് (1 ) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും കൊടുങ്ങല്ലൂർ എ.ആർ.മെഡിക്കൽ സെൻ്ററിൽ പ്രവേശിപ്പിച്ചു.