
കൊടുങ്ങല്ലൂർ: ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക്, സ്കൂട്ടറിലും ഓട്ടോയിലും ഇടിച്ച് ഭർത്താവ് മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. എറണാകുളം മാലിപ്പുറം സ്വദേശി സഹിൽ (30) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ പുതുവീട്ടിൽ ഫസീല (26), സ്കൂട്ടർ യാത്രികനായ എടവിലങ്ങ് സ്വദേശി വിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെ എടവിലങ്ങ് കുഞ്ഞയിനി സെന്ററിൽ ആണ് അപകടം. സംഭവ സ്ഥലത്ത് വച്ച് തന്നെ സഹിൽ മരിച്ചു. ഗുരുതര പരിക്കേറ്റ സഹിലിന്റ ഭാര്യ ഫസീലയെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.