
തൃശൂർ ∙ അയൽക്കാരിയും ബന്ധുവുമായ 10 വയസ്സുകാരിയുടെ നേരെ നഗ്നതാ പ്രദർശനം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മധ്യവയസ്കനു 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. മറ്റത്തൂർ നാഡിപ്പാറ സ്വദേശി വടക്കൂട്ട് സുന്ദരനെയാണ് (55) തൃശൂർ ഒന്നാം അഡീഷനൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ വകുപ്പുകളും പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പും കൂടി ചേർത്താണു ശിക്ഷ. 2019 ഒക്ടോബർ 26നാണ് പൊതു ടാപ്പ് അടയ്ക്കാനായി പുറത്തിറങ്ങിയ ബാലികയ്ക്കു നേരെയായിരുന്നു അതിക്രമം ഉണ്ടായത്.