ശബരിമല തീർത്ഥാടകർ സഞ്ചരിച്ച പിക്കപ്പ് വാൻ ലോറിക്ക് പിറകിലിടിച്ച് ഒരാൾ മരിച്ചു. 5 പേർക്ക് പരിക്ക്..

തൃശൂർ : ചാവക്കാട് പൊന്നാനി ദേശീയപാതയിൽ ആനപ്പടി പെട്രോൾ പമ്പിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടം. ശബരിമല തീർത്ഥാടനം കഴിഞ്ഞ് വരികയായിരുന്ന കർണ്ണാടക സ്വദേശികൾ സഞ്ചരിച്ചിരുന്ന പിക്കപ് വാൻ, ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കർണാടക ദർവാട് സെയ്താപൂർ സ്വദേശി സുമിത് പാണ്ഡെ (10) മരിച്ചു. മല്ലികാർജുൻ, നിഖിൽ പാണ്ഡെ, ആകാശ് രാമപ്പ വിശ്വനാഥൻ, സുശാന്ത് (13) എന്നിവരെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.