അലങ്കാരം പന്തൽ കമാനം തകർന്ന് വിണ് അപകടം..

തൃശൂർ : നഗരത്തിൽ സ്ഥാപിച്ചിരുന്ന
അലങ്കാരം പന്തൽ കമാനം തകർന്ന് വിണ് അപകടം. കോർപറേഷൻ ഓഫീസിന് മുന്നിലാണ് അപകടം. തൃശൂർ ഷോപ്പിംഗ് ഫെസ്റ്റിവെലിന്റെ ഭാഗമായി നിർമിച്ചിരുന്ന ഇരുമ്പ്കാലുകൾ കൊണ്ടുള്ള പന്തൽ കമാനങ്ങളാണ് തകർന്നു വീണത്.

ദീപാലങ്കാരങ്ങൾ സ്ഥാപിക്കുന്നതിനായി നിർമിച്ചതായിരുന്നു പന്തലുകൾ. കുഴിയെടുക്കാതെ പരസ്പരം ബന്ധിപ്പിച്ചുള്ള ഉറപ്പിൽ നിറുത്തിയിരുന്ന കാലുകൾ ശക്തമായ കാറ്റിൽ തകർന്നു
വീഴുകയായിരുന്നു ഓട്ടോറിക്ഷയിലു ണ്ടായിരുന്ന യാത്രക്കർക്കാണ് പരിക്കേറ്റത്.