ഇന്ന് മുതൽ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കും

ലോകമെമ്പാടുമുള്ള ചില രാജ്യങ്ങളിൽ കോവിഡ് -19 കേസുകളുടെ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ന് ഡിസംബർ 24 മുതൽ കോവിഡുമായി ബന്ധപെട്ട് ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ 5 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് എയർ സുവിധയും പിസിആർ ടെസ്റ്റുകളും നിർബന്ധമാക്കുമെന്ന് ഇന്ത്യൻ ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.

യാത്രക്കാർ കോവിഡ്-19 പോസിറ്റീവ് ആണെന്ന് കാണിക്കുകയോ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്താൽ അവരെ ക്വാറന്റൈനിൽ ആക്കും. മേൽപ്പറഞ്ഞ രാജ്യങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കും നിലവിലെ ആരോഗ്യസ്ഥിതി പ്രഖ്യാപിക്കാൻ എയർ സുവിധ ഫോം പൂരിപ്പിക്കുന്നത് നിർബന്ധമാക്കും

Kalyan thrissur vartha

ഇന്നലെയാണ് രാജ്യത്ത് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കായി പുതുക്കിയ കോവിഡ് -19 മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ത്യ പുറത്തിറക്കിയത്, ഇന്ന് രാവിലെ ഡിസംബർ 24 രാവിലെ 10 മണി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.