
തൃപ്രയാർ: ദേശീയപാതയോരത്ത് നാട്ടിക പെട്രോൾ പമ്പിന് തെക്ക് ഭാഗത്ത് തിങ്കളാഴ്ച വൈകീട്ട് കണ്ടെത്തിയ വയോധികൻ്റെ മൃത ദേഹം തിരിച്ചറിഞ്ഞു. നാട്ടിക ചെമ്മാപ്പിള്ളി കോളനിയിലെ ചക്കാണ്ടി അയ്യപ്പൻ (77) മൃത ദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.
രണ്ടാഴ്ച മുൻപ് അയ്യപ്പനെ കാണാതായിരുന്നു. വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം നടക്കും. ഭാര്യ: ശാന്ത.മക്കൾ: കിഷോർ, ഷാജിലാൽ.