മലമ്പുഴയിൽ വനത്തിനുള്ളില്‍ മൃത ദേഹം കത്തി ക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

മലമ്പുഴ വനത്തിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്‍റെ മൃത ദേഹം കണ്ടെത്തി. മലമ്പുഴ- കഞ്ചിക്കോട്‌ പാതയില്‍ പന്നിമടയിലാണ്‌ മൃത ദേഹം കാണപ്പെട്ടത്‌. ആളെ തിരിച്ചറിയാനായിട്ടില്ല. മൃത ദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്.

മൃതദേ ഹത്തിന്‍റെ സമീപത്ത് ബാഗും വസ്ത്രങ്ങളും കത്തിച്ചതിന്‍റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു. കേസ്‌ അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞു.