ട്രെയിനിൽ കടത്തിയ 10.25 കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ.

kanjavu arrest thrissur kerala

തൃശൂർ ∙ ട്രെയിനിൽ കടത്തിയ 10.25 കിലോ കഞ്ചാവുമായി മൂന്നു യുവാക്കൾ റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിൽ. ചെന്നൈ – തിരുവനന്തപുരം മെയിലിൽ സഞ്ചരിക്കുകയായിരുന്ന തിരുവനന്തപുരം നെയ്യാറ്റിൻകര വെള്ളറട നാടാർകോണം സ്വദേശികളായ ബിജോയ് (25), ലിവിൻസ്റ്റൺ (21), മഹേഷ് (20) എന്നിവരെയാണ് പിടികൂടിയത്.

Kalyan thrissur vartha

ചെന്നൈയിൽ നിന്ന് ആലുവയിലേക്കായിരുന്നു കഞ്ചാവുമായി ഇവരുടെ യാത്ര. സുഹൃത്തുക്കളാണു മൂവരും. വിശാഖപട്ടണത്തു നിന്ന് കേരളത്തിലേക്കു കഞ്ചാവ് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്സൈസ് അറിയിച്ചു