
കാഞ്ഞാണി : തനിച്ച് താമസിക്കുന്ന വയോ ധികനെ വീട്ടിലെ കുളിമുറിയിൽ മരി ച്ച നിലയിൽ കണ്ടെത്തി. കാരമുക്ക് വിളക്കും കാൽ സെന്ററിന് വടക്ക് ചാലക്കൽ വീട്ടിൽ ഡേവീസ് (70) ആണ് മരി ച്ചത്. തിങ്കളാഴ്ച രാവിലെ ഏറെയായിട്ടും വീട്ടിലെ ലൈറ്റ് കത്തിക്കെടുക്കുന്നത് കണ്ട് സമീപ വാസികൾ വന്ന് നോക്കിയപ്പോൾ വാതിൽ തുറന്ന നിലയിൽ കാണപ്പെട്ടു. സംശയം തോന്നി അകത്ത് കയറി നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നത് കാണപ്പെട്ടത്. അന്തിക്കാട് പൊലീസെത്തി മേൽ നടപടി സ്വീകരിച്ചു.