തൃപ്രയാർ ഏകാദശി ഇന്ന്.

തൃപ്രയാർ: പ്രസിദ്ധമായ തൃപ്രയാർ ഏകാദശി ഇന്ന് (ഞായർ) ആഘോഷിക്കും രാവിലെ 8 മുതൽ പ്രധാന ചടങ്ങായ ശിവേലിക്ക് തുടക്കമായി. 25 ഓളം ആനകൾ ശീവേലി എഴുന്നള്ളിപ്പിൽ പങ്കെടുക്കും. കിഴക്കൂട്ട് അനിയൻ മാരാരുടെ പ്രാമാണ്യത്തിലാണ് പഞ്ചാരിമേളം അരങ്ങേറുന്നത്. വൈകീട്ട് 3 ന് നടക്കുന്ന കാഴ്ച ശീവേലിക്ക് പെരുവനം സതീശൻ മാരാരുടെ പ്രാമാണ്യത്തിൽ ധ്രുവം മേളം അകടമ്പടിയാകും.

രാത്രി 11.30 ന് മേളത്തിൻ്റെ അകമ്പടിയോടെ വിളക്ക് എഴുന്നള്ളിപ്പ് നടക്കും. ഉച്ചയ്ക്ക് 12.30ന് കിഴക്കേ നടപ്പുരയിൽ സ്പെഷ്യൽ നാഗസ്വരം 2 ന് മണലൂർ ഗോപിനാഥിൻ്റെ ഓട്ടൻ തുള്ളൽ, ആറിന് എടനാട് രാമചന്ദ്രൻ്റെ പാഠകം എന്നിവയും നടക്കും ദ്വാദശി ദിവസമായ നാളെ പുലർച്ചെ 2ന് തൃപ്രയാർ രമേശൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അവതരിപ്പിക്കും. 4 ന് പ്രധാന ചടങ്ങായ ദ്വാദശി പണം സമർപ്പണവും 8 ന് ഊട്ടും നടക്കും.