
സിപിഎം ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനില്‍ മേയറെ ശനിയാഴ്ച പരസ്യ വിചാരണ ചെയ്യുമെന്ന് കോണ്‍ഗ്രസ്. 142 പേരെ അനധികൃതമായി നിയമിച്ചെന്നാണ് പ്രധാന ആരോപണം. സേവന ഉപനികുതി പിന്‍വലിക്കണം. മാലിന്യ സംസ്‌കരണ പദ്ധതികളെല്ലാം തകര്‍ത്തെന്നും കോണ്‍ഗ്രസ് ആരോപിച്ചു. കോര്‍പറേഷന്‍ ഓഫീസിനു മുന്നില്‍ ശനിയാഴ്ച വൈകുന്നേരമാണ് മേയറെ പരസ്യ വിചാരണ ചെയ്യുക.