വിദ്യാർത്ഥികൾക്ക് പണം തിരികെ നൽകിയില്ലെന്ന് പരാതി..

arrested thrissur

തളിക്കുളം ഗവ. ഹയർസെക്കന്ററി സ്കൂളിൽ പിടിഎ ഫണ്ടിലേക്ക് വാങ്ങിയ പണം വിദ്യാർത്ഥികൾക്ക് തിരികെ നൽകിയില്ലെന്ന് ആക്ഷേപം. പ്ലസ് വണിന് ചേർന്ന ശേഷം ഓൺലൈൻ വഴി ട്രാൻസ്ഫറിന് അപേക്ഷിച്ച് സ്കൂൾ മാറിയ വിദ്യാർത്ഥികളുടെ കയ്യിൽ നിന്നും വാങ്ങിയ പിടിഎ ഫണ്ട് തിരികെ നൽകിയില്ലെന്നാണ് ആക്ഷേപം.

ഒന്നര മാസം മുൻപ് തളിക്കുളം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നും മാറിപ്പോയ ഒട്ടേറെ വിദ്യാർത്ഥികൾക്കാണ് പണം നഷ്ടമായതെന്നാണ് രക്ഷിതാക്കളുടെ ആരോപണം.