വാടാനപ്പള്ളിയിൽ പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസുകാരി മ രിച്ചു..

പനി തലച്ചോറിനെ ബാധിച്ച് അഞ്ച് വയസ്സുകാരി മരി ച്ചു. വാടാനപ്പള്ളി റഹ്മത്ത് നഗറിൽ പുതിയവീട്ടിൽ മൻസൂർ – സബീന ദമ്പതികളുടെ ഏക മകൾ ഫാത്തിമ അഫ്രീൻ ആണ് മരി ച്ചത്. വാടാനപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ യു.കെ.ജി വിദ്യാർഥിനിയാണ്. 10 ദിവസം മുമ്പാണ് പനി ബാധിച്ചത്. ആദ്യം വാടാനപ്പള്ളിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും തുടർന്ന് എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ 10.30ഓടെ മരി ക്കുകയായിരുന്നു.

Kalyan thrissur vartha