
എടത്തിരുത്തി അയിനിച്ചുവട് പരിസരത്ത് പണം വെച്ച് ചീട്ടു കളിച്ച സംഘത്തെ പോലീസ് പിടികൂടി. കൊല്ലാറ അജയകുമാർ എന്നയാളുടെ വീട്ടിൽ നിന്നുമാണ് സംഘം പിടിയിലായത്. സജി, ഫൈസൽ, ബദറുദ്ദീൻ, അൻവർ, ആൽബിൻ എന്നിവരെയും നടത്തിപ്പുകാരൻ അജയകുമാർ എന്നിവരെയും ആണ് പിടികൂടിയത്. ഇവരിൽ നിന്നും ഒരു ലക്ഷത്തി അറുപത്തെട്ടായിരം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ ഡി വൈ എസ് പി സലീഷ് എൻ. ശങ്കറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഇവരെ പിടികൂടിയത്.