
അന്തിക്കാട് : കേരള പോലീസിന്റെ സ്റ്റേറ്റ് ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ അന്തിക്കാട് എസ്ഐ (അഡീഷണൽ ) യും ചേർപ്പ് പെരുമ്പിള്ളിശ്ശേരി സ്വദേശിയുമായ രാമചന്ദ്രൻ ടി.കെ. (54 ) ഒന്നാം സ്ഥാനം നേടി. സൗത്ത് സോൺ ഡി ഐ ജി പ്രകാശിൽ നിന്ന് രാമചന്ദ്രൻ പുരസ്കാരം ഏറ്റുവാങ്ങി.