ചെന്ത്രാപ്പിന്നിയിൽ വ്യാപാരിക്കും സുഹൃത്തിനും മർദ നമേറ്റു.

മൂന്നുപീടികയിൽ നിന്നും കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിക്ക് മർദ നമേറ്റു. മൂന്ന്പീടിക വടക്കേ ബസ്സ് സ്റ്റോപ്പിനടുത്ത് ഫൈൻ ഫുട് വെയർ എന്ന സ്ഥാപനം നടത്തുന്ന ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി കറപ്പംവീട്ടിൽ സിറാജിനാണ് മർദന മേറ്റത്.

Kalyan thrissur vartha

പരിക്കേറ്റ സിറാജിനെയും ഫായിസിനെയും ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന സിറാജിൻ്റെ സുഹൃത്ത് ഫായിസിനും മർദനമേറ്റിട്ടുണ്ട്. അക്രമി സംഘവും ഫായിസും തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.