
ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ നിയന്ത്രണം. സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു രാത്രി 8:00 മുതൽ 10വരെ മാത്രം പടക്കം പൊട്ടിക്കാൻ അനുമതി. ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് പ്രകാരമാണ് നിയന്ത്രണം. ആഘോഷങ്ങളിൽ ഹരിത പടക്കം മാത്രമേ ഉപയോഗിക്കാവൂവെന്ന് നിർദ്ദേശം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലും പടക്കത്തിന് നിയന്ത്രണം.11.55 മുതൽ പുലർച്ചെ 12.30 വരെ പടക്കം പൊട്ടിക്കാം.