
ചാലക്കുടി കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറങ്ങരയിൽ വാഹനപരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്
തൃശ്ശൂർ കുന്നമംഗലം കുറുക്കഞ്ചേരി കുറ്റിപറമ്പിൽ വീട്ടിൽ അജ്മൽ ( 23 ) , പാലക്കാട് വടക്കഞ്ചേരി പൊന്മല മേല്പുരക്കൽ വീട്ടിൽ പവിത്ര ( 25 ) എന്നിവരെ മാരകമായ എംഡിഎംഎ സഹിതം തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് ടീമും കൊരട്ടി പോലീസും ചേർന്ന് പിടികൂടിയത്.
പിടിയിലായ പവിത്ര തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഈ വർഷം നടന്ന പോക്സോ കേസിലെ പ്രതി കൂടിയാണ്. തൃശ്ശൂരിലെ സ്വകാര്യ ബ്യൂട്ടിപാർലർ ഷോപ്പിൽ ജോലി ചെയ്തു വരികയാണ്. ആവശ്യക്കാർ വിളിക്കുന്ന മുറയ്ക്ക് രാത്രികളിൽ മോട്ടർസൈക്കിൾ സഞ്ചരിച്ച് ജില്ലയുടെ ഏത് ഭാഗത്തും ചെന്ന് വിൽപ്പന നടത്തുന്നവരാണ് പിടിയിലായ കാമിതാക്കൾ.
പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ഇവർക്ക് എംഡിഎംഎ കൊടുക്കുന്ന ആളുകളെയും ഇവരിൽ നിന്നും എംഡിഎംഎ വാങ്ങിക്കുന്ന ആളുകളെയും കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്..