
കേച്ചേരി ∙ ഭിന്നശേഷിക്കാരനായ യുവാവ് വീട്ടിൽ പൊ ള്ളലേറ്റ് മ രിച്ച സംഭവത്തിൽ പിതാവ് സുലൈമാനെ (52) കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പട്ടിക്കര രായ്മരയ്ക്കാർ വീട്ടിൽ സഹദിനെയാണ് (28) ആണ് മരിച്ചത്. സംഭവത്തിനു ശേഷം കടന്നുകളഞ്ഞ പിതാവിനെ മണലി ഭാഗത്തു നിന്നാണ് പിടികൂടിയത്.
ഇന്നലെ രാവിലെ 10.30നാണു സംഭവം. ഉമ്മ സെഫിയ പുറത്തു പോയ സമയത്തു പിന്നിലെ വരാന്തയിൽ സഹദിന്റെ ദേഹത്തു തുണി ചുറ്റി ഡീസൽ ഒഴിച്ചു തീ കൊളു ത്തുകയായിരു എന്നു പൊലീസ് പറഞ്ഞു. സമീപവാസികൾ വീട്ടിൽ നിന്നു പുക ഉയരുന്നതു കണ്ടു ഓടിയെത്തിയപ്പോൾ ആണ് സഹദിനെ പൊ ള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.
നാട്ടുകാർ കേച്ചേരി ആക്ട്സ് പ്രവർത്തകരുടെ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുലൈമാന് ബാഗ് നിർമാണമായിരുന്നു ജോലി. സാമ്പത്തിക പ്രയാസം കുടുംബത്തെ വലച്ചിരുന്നു.. ഇന്നു പട്ടിക്കര പറപ്പൂർ തടത്തിൽ ജുമാ മസ്ജിദിൽ കബറടക്കം നടക്കും.