
കാഞ്ഞാണി : ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലെത്തി ഒളിവിൽ പോയ പ്രതിയെ അന്തിക്കാട് പോലീസ് പിടികൂടി. പെരിങ്ങോട്ടുകര കാട്ടുങ്ങൽ രാജേഷ് (41) ആണ് പിടിയിലായത്. 2003ൽ പെരിങ്ങോട്ടുകര നാലും കൂടിയ സെൻററിൽ വച്ച് തദ്ദേശവാസിയായ മാപ്രാണത്ത് ഹണി ( 30 ) എന്നയാളെ കു ത്തി കൊല പ്പെടുത്തിയ കേസ്സിൽ ജീവപര്യന്തം തടവിലായ്യിരുന്ന ഇയാൾ പരോളിൽ നാട്ടിലെത്തിയ ശേഷം തിരികെ പോകാതെ ഒളിവിൽ കഴിയുകയായിരുന്നു.