
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും. തൃശ്ശൂര്‍ ഉള്‍പ്പടെ പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി,തൃശ്ശൂര്‍ ,പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റെന്നാളും വടക്കന്‍ കേരളത്തിലും മഴ കനക്കും.