
കാഞ്ഞാണി സെന്ററിൽ നിന്ന് അന്തിക്കാട്ക്ക് പോകുന്ന റോഡിൽ ഓട്ടോ സ്റ്റാൻഡ് പരിസരത്തെ കലുങ്കും കാഞ്ഞാണി കപ്പേളയ്ക്കടുത്തുള്ള കുളം വരെയുള്ള കാന പണിയുന്നതിനാൽ ഇന്ന് മുതൽ (ഒക്ടോബർ 12) പണികൾ അവസാനിക്കുന്നത് വരെ ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി നിരോധിച്ചു. അന്തിക്കാട് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ പാന്തോട് നിന്നു കാരമുക്ക് വഴി കാഞ്ഞാണിയിലേക്കു പോകണം.