
കുന്നംകുളം: സ്പീഡ് ഗവർണർ ഇല്ലെന്ന കണ്ടെത്തലിലാണ് ബസിന്റെ ഫിറ്റ്നസ് റദ്ദാക്കിയത് താലൂക്ക് അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധനകൾ നടത്തുന്നത്. നിരവധി ബസുകൾക്കെതിരെയും നടപടികൾ എടുത്തിട്ടുണ്ട്. വാതിലുകൾ സ്ഥാപിക്കാത്തതും വാതിലുകൾ അടയ്ക്കാത്തതും ബ്രെക്ക് ലൈറ്റ് കത്താത്തതും എന്നിങ്ങനെ നിരവധി നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.
നിയമ ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾക്ക് ആദ്യഘട്ടത്തിൽ കൃത്യമായി പരിഹാരം കണ്ടെത്തുക എന്നതും ഇത്തരം വാഹനങ്ങൾ വീണ്ടും ഏത് ആർ.ടി ഓഫീസിനു കീഴിലാണ്ണെന്നും ഉള്ളതെന്നും അത്തരം വാഹനങ്ങളിലെ നിയമ ലംഘനങ്ങൾ പരിഹരിച്ചുവെന്ന് സാക്ഷ്യ പ്പെടുത്തിയാൽ മാത്രമേ സർവ്വീസ് നടത്തുകയെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം.